സ്ത്രീകളിൽ പ്രായമെത്തും മുൻപേയുള്ള ആർത്തവ വിരാമം വർധിച്ചുവരുന്നു

Young woman sitting on the bed with pain

സ്ത്രീകളിൽ പ്രായമെത്തും മുൻപേയുള്ള ആർത്തവ വിരാമം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 40 വയസെത്തുന്നതിന് മുൻപ് തന്നെ സ്ത്രീകളിലെ അണ്ഡാശയത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ് Premature മെനോപോസ് എന്ന് വിദക്തർ പറയുന്നു. സാധാരണയായി 45–55 വയസിലാണ് സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്നത്. എന്നാൽ അകാല ആർത്തവ വിരാമമുള്ളവരിൽ യൗവ്വനത്തിൽ തന്നെ അണ്ഡോൽപാദനം ഗണ്യമായി കുറയുകയും നിലയ്ക്കുകയും വന്ധ്യതയ്ക്ക് വഴി വയ്ക്കുകയും ചെയ്യുന്നതായി വിദക്തർ സൂചിപ്പിക്കുന്നു. പാരമ്പര്യം മുതൽ പുകവലിയും മദ്യപാനവുമടക്കം ഒട്ടേറെ ഘടകങ്ങളാണ് അകാല ആർത്തവ വിരാമത്തിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. റേഡിയേഷൻ, പ്രതിരോധശേഷിക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ കാരണങ്ങളും സമയമെത്തും മുൻപുള്ള ആർത്തവ വിരാമത്തിന് കാരണമായേക്കുമെന്ന് വിദക്തർ വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള സ്ത്രീകൾക് അണ്ഡോൽപാദനത്തിൻറെ നിരക്ക് കുറവായിരിക്കുമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ആൻറി മില്ലറിയൻ ഹോർമോൺ ടെസ്റ്റ്, അൾട്രാ സൗണ്ട് പരിശോധന തുടങ്ങിയവയിലൂടെ അണ്ഡോൽപാദനത്തിൽ കുറവുണ്ടോ എന്നത് കൃത്യമായി അറിയാനും ചികിൽസ ആരംഭിക്കാനും സാധിക്കുമെന്നതാണ് വിദക്തർ നിർദേശിക്കുന്നത്.