ഗർഭസ്ഥ ശിശുവിന്റെ അത്യപൂർവ്വമായ ഒരു എക്‌സറേ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭ്രാന്തമായ എക്‌സറേകളിൽ ഒന്ന് എന്ന തലക്കെട്ടോടെ ഡോ. സാം ഖാലി എന്നയാളാണ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ എക്‌സറേ പങ്കുവെച്ചത്. ഒരു സ്ത്രീയുടെ ശരീരത്തിൽ ഇടുപ്പിന് സമീപമായി ഗർഭസ്ഥ ശിശുവിന്റെ രൂപം മികച്ച രീതിയിൽ വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. ലീത്തോപീഡിയൻ അഥവാ സ്‌റ്റോൺ ബേബി എന്ന അവസ്ഥയാണ് ഇതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഗർഭാവസ്ഥയിൽ വളർച്ച അവസാനിക്കുന്ന നവജാത ശിശുവിൽ കാൽസ്യം അടിഞ്ഞുകൂടി കല്ല് പോലെ ആകുന്നതാണിത്. ഇത്തരം അവസ്ഥകൾ സാധാരണ രോഗലക്ഷണങ്ങൾ കാണിക്കാതെ വർഷങ്ങളോളം ശ്രിദ്ധിക്കപ്പെടാതെപോകും. എക്‌സറേയിലൂടെയോ സർജറിയുടെ ഭാഗമായോ മാത്രമാവും ഇവ പിന്നീട് കണ്ടെത്തുക.



















