നടന്‍ മമ്മൂട്ടിക്ക് കോവിഡ്

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. നിലവില്‍ ക്വാറന്റൈനിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക. മാസ്‌ക് ധരിക്കുക. പരമാവധി ശ്രദ്ധിക്കുക.’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സി.ബി.ഐ സിനിമാ ലൊക്കേഷനില്‍വെച്ചാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY