മഞ്ചേരി: ദളിത് യുവതി ക്ലോസ്റ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. മൂത്രമെഴിക്കണം എന്ന് പറഞ്ഞപ്പോള്‍ നഴ്സുമാര്‍ യുവതിയെ കക്കൂസിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവസമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ സ്ഥലത്തെത്തിയത് എത്തിയത്. ക്ലോസറ്റില്‍ ഇങ്ങനെ പ്രസവം നടക്കുന്നത് സ്ഥിരം സംഭവമാണെന്നും പ്രശ്നമാക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അമ്മയും കുഞ്ഞും തീവ്രപരിചണ വിഭാഗത്തില്‍. സംഭവത്തില്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി-ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി.




















