മലപ്പുറത്ത് സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു. വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തിൽ വിരൽ നഷ്ടമായത്. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.പരുക്കേറ്റ ഷഹനാസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേർക്കാനായില്ല.മറ്റു നാലു വിരലുകൾക്കും സാരമായി പരിക്കേറ്റു.



















