അമിതമായി വെള്ളം കുടിച്ചാൽ ശരീരത്തിന് അപകടം.
നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരിയായി പ്രവര്‍ത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് വിദക്തർ പറയുന്നത്. എന്നാൽ അമിതമായി വെളളം കുടിച്ചാൽ അതിനു ചില ദൂഷ്യവശങ്ങൾ ഉണ്ടെന്നു വ്യക്തമാക്കുകയാണ് ആരോഗ്യ വിദക്തർ. ചിലര്‍ ഒറ്റയടിക്ക് 1 ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി 800 മുതൽ 1000 മില്ലീലിറ്റിർ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാൻ കഴിയൂ. അതിനാൽ, ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് വിധക്തരുടെ നിർദേശം. ചെറിയ അളവിൽ പല തവണയായി കുടിക്കുന്നതാണ് ആരോഗ്യകരമായ ശീലം. മാത്രമല്ല ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ അമിതമായി മൂത്രമൊഴിക്കുന്നതു വഴി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സോഡിയം പോലെയുള്ള അവശ്യഘടകങ്ങളും മൂത്രത്തിലൂടെ നഷ്ടപ്പെട്ടേക്കും. ശരീരത്തിനു വേണ്ട ഇത്തരം ഘടകങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയെ ഹൈപ്പോനട്രീമിയ എന്നാണ് ആരോഗ്യ വിദക്തർ പറയുന്നത്.




















