സൗദിയിൽ പ്രവാസി കുത്തേറ്റ് മരിച്ച സംഭവം : നിർണായക വെളിപ്പെടുത്തലുമായി പ്രതി

റിയാദ്: സൗദിയില്‍ പ്രവാസി കുത്തേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദലിയെ താന്‍ അബദ്ധത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷിന്റെ വെളിപ്പെടുത്തല്‍. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട ആയിഷ എന്ന യുവതിയുടെ ഹണി ട്രാപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതിലുള്ള ദുഖത്താലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. മുഹമ്മദലിക്ക് കുത്തേറ്റതിന് പിന്നാലെ മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് ഹണി ട്രാപ്പിലൂടെ 30,000 റിയാല്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY