ചെറുപയര്‍ മുളപ്പിച്ച് കഴിക്കാറുണ്ടോ?

ചെറുപയര്‍ മുളപ്പിച്ച് കഴിക്കാറുണ്ടോ? മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, എന്നിവ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്നാണ് വിദക്തർ പറയുന്നത്. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നു വിതക്തഭിപ്രായമുണ്ട്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും അളവ് വർദ്ധിപ്പിക്കുകയും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്‌ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നതായി പറയുന്നു.