ഐസ്ക്രീം കഴിച്ചാൽ തലവേദന അനുഭവപ്പെടാറുണ്ടോ?

ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണമായി വിദക്തർ പറയുന്നത്. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. എന്നാൽ അൽപ സമയത്തിന് ശേഷം മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ അവ മാറുകയും ചെയ്യും. താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണമെന്നു വിദക്തർ പറയുന്നത്. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തല വേദനയിലേക്ക് കടക്കുമെന്നും വിദക്തർ സൂചിപ്പിക്കുന്നു. ഇത്തരക്കാർക്ക് പ്രശ്നങ്ങൾ ഒഴിവാക്കാൻ ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ് എന്നും പറയുന്നു.