ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടന

ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ലെ കണക്കു പ്രകാരം ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ 27 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ 28.2 ലക്ഷം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 3,42,000 പേർ രോഗം മൂലം മരിച്ചു. ഇതിൽ നിന്ന് എത്രത്തോളം ഗൗരവമുള്ളതാണ് ക്ഷയരോഗമെന്നത് വ്യക്തമാകുന്നതാണ്. ഇന്ത്യ കഴിഞ്ഞാൽ ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ക്ഷയരോഗത്തിൻറെ കാര്യത്തിൽ മുൻനിരയിൽ എന്നും WHO വ്യയക്തമാക്കി.

LEAVE A REPLY