സവാളയുടെ തൊലിപ്പുറമേ കറുത്ത നിറത്തിലുള്ള ഒരു പ്രതലം കാണാറില്ലേ , ഇത് ആസ്പർജില്ലസ് എന്ന ഫംഗസ് ആണ്. ഇവ അപകടകാരികളായതിനാലാണ് സവാള വൃത്തിയായി കഴുകി ഉപയോഗിക്കണമെന്ന് വിദഗ്ധർ പറയുന്നത്. സവാളയുടെ ഏതു ലെയറിലാണ് ഈ ഫംഗസ് കാണുക ആ ലെയർ പൂർണമായും കളയുകയാണ് ഏറ്റവും ഉചിതമായ മാർഗം. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകാൻ ശ്രമിക്കുക. ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന ഒരുതരം ഫംഗസാണ് ആസ്പർജില്ലസ്. മനുഷ്യരിലും കന്നുകാലികളിലും സസ്യങ്ങളിലും ഗുരുതരമായ അണുബാധകൾക്കാണ് ഇവ കാരണമാകുന്നത്. ഓരോ വർഷവും വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫംഗസ് യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വ്യാപിക്കുമെന്നാണ് ചില പുതിയ പഠനങ്ങൾ പറയുന്നത്. ഇത് ആളുകളിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഫംഗസിന്റെ സ്പോറുകൾ ശ്വസിക്കുന്നത് ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, കുറഞ്ഞ രോഗപ്രതിരോധശേഷിയുള്ളവർ എന്നിവരെ രോഗം വർധിപ്പിക്കുന്നതിന് കരണമായേക്കുമെന്നും വിധക്തർ സൂചിപ്പിക്കുന്നു.






















