മധുരക്കിഴങ്ങ് ഇഷ്ടമാണോ?. മധുരക്കിഴങ്ങിൽ ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ, ആൻറി ഓക്സിഡൻസ് എന്നിവ ധാരാളമായി ഉണ്ട്. എന്നാൽ പലപ്പോഴും മധുരമുള്ളതിനാൽ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. ഫൈബർ ധാരാളം അടങ്ങിയതിനാൽ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും അതിനാൽ പ്രമേഹരോഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് കഴിക്കാംമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. നൂറ് ഗ്രാം മധുരക്കിഴങ്ങിൽ 86 കലോറി മാത്രമാണ് ഉള്ളത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അസിഡിറ്റി, വയർ വീർത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാൻ മധുരക്കിഴങ്ങ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും. ശ്രദ്ധിക്കുക പ്രമേഹം ഉള്ളവർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുമുന്പ് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക.






















