അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളാലും സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇതിൽ 76 ശതമാനവും ജലാംശമാണ്. 100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. കൂടാതെ മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും കഴിക്കാമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് പാഷൻ ഫ്രൂട്ട്. കൂടാതെ ഇവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ അഭിപ്രയപ്പെടുന്നു. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിട്ടുണ്ടെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.






















