സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ; പ്രതിഷേധവുമായി ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘സര്‍ക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകുകയാണ്. ഈ വിഷയത്തില്‍ സിപിഎം അഭിപ്രായം പറയാത്തത് കള്ളക്കളിയാണ്’ എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.

LEAVE A REPLY