ചിട്ടയായ ഭക്ഷണ രീതി അർബുദസാധ്യത കുറയ്ക്കുമെന്ന് പഠനം.
സ്പെയിനിലെ ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1321 സ്ത്രീകളിലും 872 പുരുഷന്മാരിലുമായിരുന്നു പഠനം. അവരിൽ 621 പേർ പ്രോസ്റ്റേറ്റ് കാൻസർ ബാധിതരും 205 പേർ സ്തനാർബുദം ബാധിച്ചവരും ആയിരുന്നു. ഇവരുടെ ഭക്ഷണസമയം, ഉറക്കശീലങ്ങൾ മുതലായ മനസ്സിലാക്കിയപ്പോൾ ദിവസവും ഉള്ള ഭക്ഷണ രീതി അർബുദസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ദിവസവും ഒരേ സമയത്തും ചിട്ടയായും ഭക്ഷണം കഴിക്കുന്നവർക്ക് അർബുദ സാധ്യത കുറവാണെന്നും കണ്ടെത്തി. ഭക്ഷണം വളരെ വൈകി മാത്രം കഴിക്കുന്നവർ ആ ശീലം മാറ്റണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. അർബുദം വരാതെ തടയാനുള്ള നിർദേശങ്ങളിൽ ഭക്ഷണ സമയം കൂടി ഉൾപ്പെടുത്തണമെന്നും സ്പാനിഷ് ഗവേഷകർ ചൂണ്ടിക്കാട്ടി.






















