സംസ്ഥാനത്തെ ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായുള്ള ‘ഓർമ്മത്തോണി’പദ്ധതിയ്ക്ക് തുടക്കം

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായുള്ള ഓർമ്മത്തോണി’ പദ്ധതിയ്ക്ക് തുടക്കം. ‘ഓർമ്മത്തോണി’ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട് വിമൻസ് കോളേജിൽ വെച്ച് നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. ‘ഓർമ്മത്തോണി’യുടെ ലോഗോ ഫെബ്രുവരി 14നു നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ച് മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിലെ മുഴുവൻ ഡിമെൻഷ്യ ബാധിതർക്കും അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY