കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ നഴ്സിന് ഗുരുതര പരിക്കേറ്റു.
തലയ്ക്ക് മുറിവേറ്റ സുഹൃത്തിനെയുംകൊണ്ട് ആശുപത്രിയില്‍ എത്തിയ സംഘം നഴ്സിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും നടുവിന് ചവിട്ടുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംഭവത്തില്‍ പിടിയിലായ പ്രതികളെ ഇന്ന് റിമാന്റ് ചെയ്യുമെന്നാണ് റിപ്പോ



















