പ്രമേഹരോഗികൾക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ?

ഡ്രൈ ഫ്രൂട്ട്സിൽ പോഷകങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ വേഗത്തിൽ രക്തത്തിലെ പഞ്ചസാര വർധിക്കാൻ ഇത് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള പ്രധാന കാരണം പാൻക്രിയാസ് ഇൻസുലിൻ വേണ്ടത്ര ഉൽപ്പാദിപ്പിക്കാത്തതാണ്. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിന് ഇൻസുലിൻ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. വെയിലിൽ ഉണക്കുകയോ പഴങ്ങളിൽ നിന്ന് വെള്ളം നീക്കം ചെയ്താണ് ഡ്രൈ ഫ്രൂട്ട്‌സ് നിർമ്മിക്കുന്നത്. ഇത് പഴങ്ങൾ കേടുകൂടാതിരിക്കാനും, കൂടുതൽ നേരം നിലനിക്കാനും സഹായിക്കുന്നു. അതുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്‌സിനെ പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണമായി കണക്കാക്കുന്നത്. എന്നിരുന്നാലും, ഓരോ ഗ്രാം ഡ്രൈ ഫ്രൂട്ട്‌സുകളിലും വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.