അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളാണ് വെന്റിലേറ്ററിൽ കഴിയുന്നത്. നിലവിൽ ഒമ്പത് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. തമരശ്ശേരി സ്വദേശിയായ ഏഴ് വയസ്സുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.






















