ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക

ഇനി മാമ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക.
മാമ്പഴക്കാലം കഴിയുന്നതിന് പിന്നാലെ വിപണന സാധ്യത ലക്ഷ്യമിട്ട് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളും വിപണിയിൽ ലഭ്യമാണ്. കൃത്യമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. പ്രകൃതിദത്ത രീതികൾക്ക് പകരമായി കാൽസ്യം കാർബൈഡ്, എഥിലീൻ വാതകം അല്ലെങ്കിൽ എത്തഫോൾ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരം മാമ്പഴങ്ങൾ പഴുപ്പിക്കുന്നത്. ഇവ കഴിക്കുന്നതുവഴി തലവേദന, തലകറക്കം, ഓക്കാനം പോലുള്ള അവസ്ഥകൾക്കും ഭാവിയിൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കും കാരണമാകാം. തൊലിയിലെ അസ്വഭാവികമായ തിളക്കം, വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുക, വ്യത്യസ്തമായ മണം ഉണ്ടാവുക, ജലാംശം കുറവ്, രുചി കുറവ് തുടങ്ങിയവ കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളുടെ ലക്ഷണങ്ങളാണ്. ശ്വസന പ്രശ്‌നമുള്ളവർ, ആസ്ത്മ, അലർജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ മാമ്പഴം പുറത്തുനിന്ന് വാങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുക. കഴിച്ചശേഷം എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടുക.