തൃശ്ശൂരിൽ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യതാപമേറ്റു

തൃശ്ശൂരിൽ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യതാപമേറ്റു. വ്യാപാരസ്ഥാപന ഉടമയായ 46 കാരൻ രതീഷിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൂര്യതാപമേറ്റത്. യാത്രയ്ക്കിടെ ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോള്‍ രണ്ട് കയ്യിലും കാലിലും ചെറിയ കുമിളകള്‍ രൂപപ്പെട്ടു. ശേഷം കുമിളകൾ വലുതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചേര്‍പ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രതീഷ് ചികിത്സ തേടി. അതേസമയം സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY