ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ 29 ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന രാജേഷ് കേശവിനെ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്ക് എത്തിക്കുന്നത്. രാജേഷ് പഴയ ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങിവരുമെന്നും, എല്ലാവരും പ്രാർത്ഥിക്കണമെന്നും പ്രതാപ് ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു.