തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ പഴങ്ങളിലൊന്നാണ് റാസ്‌ബെറി

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ പഴങ്ങളിലൊന്നാണ് റാസ്‌ബെറി. ഇന്ത്യയില്‍ സാധാരണമായി ലഭിയ്ക്കുന്ന ഒന്നല്ലെങ്കിലും റാസ്‌ബെറിയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. ഈ എന്‍സൈം തന്നെയാണ് ഈ ഫലത്തിന് സ്വാഭാവികമായ ഒരു പ്രത്യേകതരം മണം നല്‍കുന്നതും. കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നു. ഇതാണ് തടി കുറയാന്‍ സഹായകമാകുന്നത്. റാസ്ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടുതന്നെ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. റാസ്ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നത് വിശപ്പു കുറയാനും ഇതുവഴി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഈ ഡയറ്റ് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഡയറ്റീഷന്റെ സേവനം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു.