പ്രഭാത വെളിച്ചം കാണു, വിഷാദ സാധ്യത അകറ്റു

early morning Asian Business girl wake up on Cozy bed room and soft flare filter Business and technology concept

പ്രഭാത വെളിച്ചം കാണു, വിഷാദ സാധ്യത അകറ്റു.
നേരത്തെ എഴുന്നേൽക്കുന്നവർ പലപ്പോഴും ഉയർന്ന തോതിലുള്ള പോസിറ്റീവ് വികാരങ്ങൾ, ജീവിത സംതൃപ്തി എന്നിവ അനുഭവിക്കുന്നു എന്നും, വിഷാദം, ഉത്കണ്ഠ എന്നിവ ഇവർക്ക് കുറവായിരിക്കും എന്നും പഠനം. JAMA സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, രാവിലെ എഴുന്നേൽക്കുന്നത് വിഷാദരോഗ സാധ്യത 23% കുറയ്ക്കുമെന്ന് കണ്ടെത്തി. വൈകി എഴുന്നേൽക്കുന്നവരെ അപേക്ഷിച്ച്, അതിരാവിലെ എഴുന്നേൽക്കുന്നവർ ദിവസം മുഴുവൻ കൂടുതൽ പോസിറ്റീവ് മാനസികാവസ്ഥ ആസ്വദിക്കുന്നുവെന്ന് ഇമോഷൻ ജേണലിൽ വന്ന മറ്റൊരു പഠനം സൂചിപ്പിക്കുന്നു. കൂടാതെ പ്രഭാത വെളിച്ചം കൊള്ളുന്നത് സിർകാഡിയൻ റിഥം നിയന്ത്രിക്കുന്നതിലും സെറോടോണിൻ പോലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഹോർമോണുകൾ വർദ്ധിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു എന്ന് വിദഗ്ധർ പറയുന്നു. പ്രഭാത വെളിച്ചത്താൽ ഉത്തേജിപ്പിക്കപ്പെടുന്ന സെറോടോണിന്റെ അളവ് വർദ്ധിക്കുന്നത് മാനസികാവസ്ഥയെ ഉയർത്തുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ചെയ്യും. ശാരീരികാരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസികാരോഗ്യം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ എന്നിവയിൽ മാറ്റം വരുത്തൂ മാനസികാരോഗ്യം മെച്ചപ്പെടുത്തു. സ്റ്റേ ഹെൽത്തി.