കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ?ദോഷമോ?

കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ? ദോഷമോ?
നമ്മുടെ ദൈനംദിനത്തിൽ ഏറ്റവും കണ്ടുവരുന്ന ഒരു ശീലമാണ് കാലിന്മേൽ കാൽ വെച്ച് ഇരിക്കൽ. ഇങ്ങനെ ദീർഘനേരം ഇരിക്കുന്നത് ശരീരത്തിന് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കാലിന്മേൽ കാല് വെച്ചിരിക്കുമ്പോൾ താഴെയുള്ള കാലിൻറെ രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. ഇതിലൂടെ കാലുകൾക്ക് വേദനയും മരവിപ്പും ഉണ്ടാകാം. ദൈർഘ്യമേറിയ സമയം ഇങ്ങനെ ഇരിക്കുന്നവർക്ക് വെരിക്കോസ് വയിൻ പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയും കൂടും. ഇങ്ങനെ ഇരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചെറിയ മസിൽ ടൈറ്റ്‌നസ് കാരണം താൽക്കാലികമായി രക്തസമ്മർദം ഉയരാം. ഹൈ ബി.പി ഉള്ളവർക്ക് ഇത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നതിലൂടെ, അരയ്ക്ക് ശരിയായ പിന്തുണ കിട്ടാതെ വരുന്നു. ദീർഘനേരം ഒരേ ബലത്തിൽ കാലുകൾ ചേർത്ത് വെച്ചാൽ നാഡികളിൽ സമ്മർദ്ദം രൂപപ്പെടും. ഇതിനെ തുടർന്ന് കാല് കോച്ചിപ്പിടിക്കുക, മരവിപ്പ്, കാൽ “തളർന്നുപോകുന്ന” തോന്നൽ തുടങ്ങിയവ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. കാലിൻമേൽ കാൽ വെച്ച് ഇരിക്കൽ ഒരു ശീലം മാത്രമാണെങ്കിലും , ഇത് ദീർഘനേരം തുടർന്നാൽ ആരോഗ്യത്തിന് തിരിച്ചടിയാകാം. അതിനാൽ ശരിയായ പൊസിഷനിൽ, രണ്ട് കാലും നിലത്ത് വെച്ച്, ബോഡി ബാലൻസ് നിലനിർത്തി ഇരിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലതെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.