കോളേജില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥികളില്‍നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറത്ത് കോളേജില്‍ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടിയിലാണ് സംഭവം. ആഘോഷങ്ങള്‍ക്ക് ഇടയില്‍ ഉപയോഗിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ എത്തിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിന് കുറുകെ ജീപ്പ് നിര്‍ത്തിയാണ് സംഘത്തെ പോലീസ് തടഞ്ഞത്. പോലീസിനെ കണ്ടതും കാറില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങി ഓടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.