അമിതമായി കോട്ടുവായ ഇടുന്നവരണോ നിങ്ങൾ? ഇതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? അത് അത്ര നല്ലതായ ഒന്നല്ല. തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാണ്. തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് ചില വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.






















