നിപ: ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

നിപ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. നിപ ബാധിതന്റെ താമസ സ്ഥലത്തുനിന്നും പിടികൂടിയ വവ്വാലില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയിരുന്നു. അതേസമയം നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും പുതിയ ആര്‍ക്കും രോഗം ബാധിച്ചിട്ടില്ല.

നിലവില്‍ 104പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.