ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു

ധരംശാല: ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി . ഹോം സീസണിെ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെയാണ് ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയത്.
21നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ എഴാം പരമ്പര നേട്ടമാണ് ഇന്ത്‌യയുടേത്. 106 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 23.5 ഓവറില്‍ ആധികാരികമായാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ 300 137, ഇന്ത്യ 332 106/2 (23.5) എന്ന സ്‌കോറിലാണ് ഇന്യയുടെ നേട്ടം.വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനത്തില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 46ല്‍ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് രാഹുലും ക്യാപ്റ്റന്‍ രാഹനെയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

LEAVE A REPLY