ആശുപത്രിയിൽ അനാവശ്യസന്ദർശനം ഒഴിവാക്കേണ്ടതാണെന്നാണ് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ആശുപത്രികൾ രോഗാണുക്കളും മറ്റുമായി ആരോഗ്യകരമല്ലാത്ത അന്തരീക്ഷമാണ് അവിടെയുണ്ടാവുക. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ വായുവിലൂടെ വേഗം പടരുന്ന മറ്റ് വൈറൽപനികളും പകരാം. രോഗം, മരുന്നുകഴിക്കൽ, പ്രായാധിക്യം എന്നിവകൊണ്ടെല്ലാം രോഗിക്ക് പ്രതിരോധശേഷി കുറവായിരിക്കും. സന്ദർശകരിലെ ചെറിയ അണുബാധപോലും രോഗിയിലേക്കെത്താം. അതുവഴി രോഗിയുടെ സ്ഥിതി സങ്കീർണമാവാം. മാത്രമല്ല രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ദശലക്ഷക്കണക്കിന് അണുക്കളാണ് അന്തരീക്ഷത്തിലെത്തുക. ഇത് സന്ദർശകരിൽ രോഗംവരാനുള്ള സാധ്യതയും കൂട്ടുന്നു. അതിനാൽ ആശുപത്രികൾ സന്ദർശിക്കുമ്പോൾ രോഗങ്ങൾ പകരാതെ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക. സ്റ്റേ ഹെൽത്തി.






















