ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്

ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്.
ആരോഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ചെറുനാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാൻ ഏറെ സഹായമാണെന്ന് വിദക്തർ പറയുന്നു. ഇതിലെ ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയ ജീവിതശൈലീ രോ​ഗങ്ങളെ തടയാൻ ശേഷിയുള്ളതാണ് വിദക്തർ പറയുന്നത്. ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ്ചെറുനാരങ്ങ. ഇവയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലിന്റെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നതായും വിദക്തർ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നൽകും. ശരീരത്തിൽ രൂപം കൊള്ളുന്നഫ്രീ റാഡിക്കലുകളെ നശിപ്പിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും, ബിപി, കൊളസ്‌ട്രോൾ എന്നിവ കുറക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ചെറുനാരങ്ങാ സഹിയ്ക്കുന്നതായി വിദക്തർ സൂചിപ്പിക്കുന്നു. എന്നാൽ ഒരു പരിധിയിൽ കൂടുതൽ നാരങ്ങാ വെള്ളം കുടിച്ചാൽ ചിലരിൽ വയറിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പറയുന്നു.