നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ?

നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ?
കൈകളിലെ താപനിലയിലൂടെ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മനസിലാക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നമ്മുടെ ശരീര താപനില പരിപാലിക്കുന്നതിൽ ​ഗട്ട് മൈക്രോബയോമിന് വലിയോരു പങ്കുണ്ട്. മികച്ച രക്തയോട്ടം, കാര്യക്ഷമമായ തെർമോൺ റഗുലേഷൻ, സന്തുലിതമായ ഓട്ടോണമിക് നാഡീവ്യൂഹം എന്നിവയുടെ സൂചനയാണ് കൈകൾ തണുപ്പല്ലാത്ത അവസ്ഥയിൽ അല്ലെങ്കിൽ ഇളം ചൂടോടെയിരിക്കുന്നത്. ഇത് ആരോഗ്യകരമായ കുടലിന്റെ സ്വാധീനം കൊണ്ടാണ്. എന്നാൽ കൈകൾ എപ്പോഴും തണുത്തിരിക്കുന്നത് മോശം രക്തയോട്ടത്തിന്റെയും ഉയർന്ന സമ്മർദ്ദ പ്രതികരണം അല്ലെങ്കിൽ ഉപാപചയ വൈകല്യങ്ങൾ എന്നിവയെ പ്രതിഫലിപ്പിച്ചേക്കാം. മാത്രമല്ല, കൈകളുടെ താപനില ചിലപ്പോൾ ഊർജ്ജപ്രവാഹത്തിന്റെയും വൈകാരികാവസ്ഥയുടെയും പ്രതിഫലനമായും കണക്കാക്കുന്നു. കൈകളുടെ ചൂടു കൂടുന്നത് ഹൈപ്പർതൈറോയിഡിസം, ഫൈബ്രോമയാൾജിയ, ന്യൂറോ എൻഡോക്രൈൻ, മാസ്റ്റ് സെൽ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് അവസ്ഥകൾ മൂലം സംഭവിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.