100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാല്‍സ്യത്തിന്റെ അതേ അളവ് 100 ഗ്രാം പീച്ചിങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷക കലവറയാണ്. വൈറ്റമിന്‍ എ ധാരാളം ഇതിലുണ്ട് ഇത് കണ്ണുകള്‍ക്കും ചര്‍മത്തിനും ആരോഗ്യമേകുന്നു. രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ബി വൈറ്റമിനുകളായ ഫോളേറ്റ് എന്നിവയും പീച്ചിങ്ങയിലുണ്ട്. പീച്ചിങ്ങയിലടങ്ങിയ നാരുകള്‍ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. പീച്ചിങ്ങയില്‍ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മര്‍ദം നോര്‍മല്‍ ആക്കാന്‍ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പീച്ചിങ്ങ സഹായിക്കും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കുറഞ്ഞ ഭക്ഷണമാണ് പീച്ചിങ്ങ. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. എന്നിരുന്നാലും ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.






















