ചർമ്മ സംരക്ഷണത്തിന് ഉത്തമ പരിഹാരം

പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയുമെന്ന് ആരോഗ്യവിദഗ്തർ. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്‌ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്‌നങ്ങൾ മാറി ചർമം തെളിയുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. വിപണിയിൽ ലഭ്യമായ എനർജി ഡിങ്കുകളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.