ഡയറ്റിൽ ഈന്തപ്പഴം പതിവാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. രാവിലെ രണ്ട് ഈന്തപ്പഴം കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ക്രേവിങ്ങ്സ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അവയിലുള്ള ഫൈബർ, ദഹനം പതുക്കെയാക്കുകയും ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ സ്വാഭാവിക മധുരം മധുരം കഴിക്കാനുള്ള തോന്നൽ ഒഴിവാക്കുന്നു. മലവിസർജ്ജനത്തിന് ആവശ്യമായ ഡയറ്ററി ഫൈബർ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഭക്ഷണം വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന അമിനോ ആസിഡുകളും ഇവയിലുണ്ട്. ഈന്തപ്പഴം കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഈന്തപ്പഴത്തിന് ഗുണങ്ങൾ ഏറെ ഉണ്ടെങ്കിലും ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം.



















