മുപ്ലിവണ്ടുകളുടെ ഗ്രന്ഥിയിലെ രാസപദാർഥങ്ങൾക്ക് അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നു പഠനം. സ്വിറ്റ്സർലൻഡിലെ ബാസൽ ആസ്ഥാനമായി പുറത്തിറക്കുന്ന ജേണലായ ‘മോളിക്യൂൾസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ശല്യക്കാരായ മുപ്ലിവണ്ടുകളെ മാനവരാശിക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്നു ഗവേഷകർ കണ്ടെത്തിയത്.
പട്ടാന ഗവ. സംസ്കൃത കോളേജിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപകരും വിദ്യാർഥികളുമടങ്ങിയ സംഘം നടത്തിയ ഗവേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളിൽ ആണ് മുപ്ലിവണ്ടുകളുടെ ഗ്രന്ഥിയിലെ രാസപദാർഥങ്ങൾക്ക് അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നു വിശദമാക്കുന്നത്.





















