ബോളിവുഡ് നടൻ സൽമാൻ ഖാൻ താൻ നേരിടുന്ന ട്രൈജെമിനൽ ന്യൂറാൾജിയ എന്ന ആരോഗ്യ പ്രേശ്നത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ പങ്ക്‌വെച്ചിരുന്നു. വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണ് ട്രൈജെമിനൽ ന്യൂറാൾജിയ എന്നാണ് വിദക്തർ പറയുന്നത്. മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ് ഈ രോഗം ബാധിക്കുക. ചെറിയ സ്പർശമേൽക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യുക. നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണമായി വിദക്തർ പറയുന്നത്. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത് എന്നും വിദക്തർ പറയുന്നു.






















