ദിവസവും 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ദിവസേന 30 മിനിറ്റ് നേരമോ ആഴ്ചയിൽ 150 മിനിറ്റ് നേരമോ നടത്തം, സൈക്ലിങ്ങ് പോലുള്ള മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50% കുറയ്ക്കാൻ സഹായിക്കുന്നു. വ്യായാമം ഹൃദയത്തിന്റേയും രക്തക്കുഴലിന്റേയും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും, എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അർബുദം, വിഷാദം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാനും വ്യായാമം ചെയ്യുന്നത്തിലൂടെ സാധിക്കും. അതേസമയം, വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതും പ്രധാനമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.






















