കുട്ടിക്കാലത്ത് വിഴുങ്ങിയ ബ്രഷ് പുറത്തെടുത്തത് 64-ാം വയസ്സില്‍

കുട്ടിക്കാലത്ത് വിഴുങ്ങിയ ബ്രഷ് പുറത്തെടുത്തത് 64-ാം വയസ്സില്‍. 52 വര്‍ഷമായി വയറു വേദന അനുഭവിച്ച ചൈനക്കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രീയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തത്. 12-ാം വയസ്സിലാണ് ഇയാള്‍ ബ്രഷ് വിഴുങ്ങിയത്. വഴക്ക് ഭയന്ന് ഇൗ വിവരം ഇയാള്‍ മാതാപിതാക്കളോടും പറഞ്ഞിരുന്നില്ല. ടൂത്ത് ബ്രഷ് വയറ്റില്‍കിടന്ന് ദഹിച്ചുപോകുമെന്ന് വിശ്വസിച്ച ഇയാള്‍ പിന്നീട് ഇക്കാര്യം മറക്കുകയും ചെയ്തിരുന്നു. വയറ് വേനയ്ക്ക് മരുന്ന് കഴിച്ചിരുന്ന ഇയാള്‍ തന്റെ 64-ാം വയസ്സിലാണ് വിശദ പരിശോധനയ്ക്ക് വിധേയനായത്. വയറിനുള്ളില്‍ അസ്വഭാവിക വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ഡോക്ടര്‍ ശസ്ത്രക്രീയയ്ക്ക് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രീയയ്ക്ക് ഒടുവില്‍ 17 സെന്റീമീറ്റര്‍ നീളമുള്ള ടൂത്ത്ബ്രഷ് പുറത്തെടുക്കുകയായിരുന്നു