ലെഗിന്‍സ് പോലുള്ള ടൈറ്റായ വസ്ത്രം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുവെന്ന് പഠനം. ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രമായതിനാല്‍ ഇത് ചര്‍മവുമായി ഉരസലുണ്ടാക്കുന്നു. ചർമത്തിൽ അസ്വസ്ഥതകൾ, പോറലുകൾ, അണുബാധകള്‍ എന്നി പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ചര്‍മത്തില്‍ ചുവന്ന നിറത്തിൽ കാണപ്പെടുന്ന ഫോളിക്യുലൈറ്റിസ് എന്നൊരു അവസ്ഥയ്ക്കും ടൈറ്റായ വസ്ത്രം കാരണമാകുന്നു എന്നാണ് വിധക്തർ വ്യക്തമാക്കുന്നത്. കൂടാതെ റിംഗ് വേം അഥവാ വട്ടച്ചൊറി എന്ന അവസ്ഥയ്ക്കും ടൈറ്റായ വസ്ത്രങൾ കാരണമാകുന്നു. ഇവയുടെ മറ്റൊരു പ്രധാന പ്രശ്‌നം വായു സഞ്ചാരം തടയപ്പെടുന്നു എന്നതാണ്, അപ്പോൾ വിയര്‍പ്പ് കൂടുവാനുള്ള സാധ്യത കൂടുന്നു, ഇത് മൂലം പ്രത്യേകിച്ച് സ്ത്രീകളിൽ വജൈനല്‍ യീസ്റ്റ് ഇന്‍ഫെക്ഷനുകൾക്ക് സാധ്യത ഉയരുന്നു. അതിനാൽ ചൂടുള്ള, ഈര്‍പ്പമുള്ള അന്തരീക്ഷത്തിൽ ഇത്തരത്തിൽ വായു കടക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് സ്വകാര്യ ഭാഗങ്ങളിൽ ബാക്ടീരിയ വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. സാരമായ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ ടൈറ്റായ വസ്ത്രങ്ങൾ ഇടയ്ക്കിടയ്ക്ക് മാറ്റുകയും, വൃത്തിയുള്ളതും, വായു കടക്കാവുന്നതുമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.






















