പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം?
ദിവസവും മുടങ്ങാതെ പല്ലുകൾ ബ്രഷ് ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ബ്രഷ് ചെയ്ത ശേഷം ബ്രഷുകൾ എങ്ങനെ സൂക്ഷിക്കണം എന്ന കാര്യത്തിൽ പലർക്കും ഒരു സംശയം ഉണ്ടാകും. പലരും ബ്രഷുകൾ കുളിമുറിയിൽ തുറന്ന അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും അനാരോ​ഗ്യകരമായ ഒരു ശീലമാണിതെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. വൃത്തിയാകാൻ കുളിമുറി ഉപയോ​ഗിക്കാമെങ്കിലും നിരവധി രോ​ഗാണുക്കളുടെ ഹബ് ആണ് കുളിമുറിയും ടോയ്ലറ്റും. മാത്രമല്ല, എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നയിടം കൂടിയാണിത്. ഇവിടെ ബ്രഷുകൾ തുറന്ന് വയ്ക്കുന്നത് രോ​ഗങ്ങളുക്കൾ ബ്രഷിൽ പറ്റിപ്പിടിക്കാനും അവ ബ്രഷ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലെത്താനും കാരണമാകും. ബ്രഷ് സൂക്ഷിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരോഗ്യവിദഗ്തർ പറയുന്നുണ്ട്. അടപ്പുകൾ ഉള്ള ടൂത്ത് ബ്രഷ് ഇപ്പോൾ വിപണിയിലുണ്ട്. ഇത് വളരെ നല്ലൊരു സംവിധാനമാണ്. പ്രാണികളോ കീടാണുക്കളോ കയറാതെ ബ്രഷ് സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ , ഈർപ്പം ഉള്ള സമയം ബ്രഷ് ഇത്തരത്തിൽ അടച്ചു സൂക്ഷിക്കുന്നത് പൂപ്പൽ ഉണ്ടാകാനും ഇത് അണുബാധയിലേക്കും നയിച്ചേക്കാം. ശുചി മുറിയിൽ നിന്ന് മാറി ഒരു ഗ്ലാസിൽ കുത്തിനിർത്തുന്നതാണ് ബ്രഷ് ഡ്രൈ ആകാൻ നല്ലത്. ഇത് അണുബാധയുണ്ടാകാതിരിക്കാനും സഹായിക്കും. ബ്രഷ് ചെയ്യുന്നതിന് മുൻപ് ഇളം ചൂടുവെള്ളത്തിൽ ഒന്ന് കഴുകുന്നതും നല്ലതാണെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.