ഫോണ്‍ കവറുകൾ ചര്‍മ്മ രോഗങ്ങൾക്ക് കാരണമാകാം

CREATOR: gd-jpeg v1.0 (using IJG JPEG v90), quality = 82

ഫോണ്‍ കവറുകൾ ചര്‍മ്മ രോഗങ്ങള്‍ക്കും രോഗ വ്യാപനത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഫോണ്‍ കെയ്‌സുകള്‍ ഉപഭോക്താവിന്റെ കയ്യുമായി സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തിപ്പോരുന്നു. എന്നാല്‍ ഈ കെയ്‌സുകളാല്‍ മൂടപ്പെട്ട ഫോണ്‍, പൊടി നിറഞ്ഞ ഡെസ്‌കുകള്‍ മുതല്‍ അഴുക്കു നിറഞ്ഞ പല പ്രതലങ്ങളിലും നാം വെയ്ക്കാറുണ്ട്. ഇതുവഴി കെയ്‌സുകളിലേയ്ക്ക് പടരുന്ന ബാക്ടീരിയകള്‍ അവിടെനിന്നും ഉപഭോക്താവിന്റെ കൈകളിലൂടെ മുഖം അടക്കമുള്ള ചര്‍മ്മ ഭാഗങ്ങളില്‍ എത്തുന്നു. മുഖക്കുരു, അലര്‍ജി തുടങ്ങിയ വിവിധ ചര്‍മ്മ രോഗങ്ങള്‍ക്കും ചിലപ്പോള്‍ വൈറല്‍ രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാം. അണുനാശിനികള്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫോണും കെയ്‌സും വൃത്തിയാക്കുകവഴി ഈ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.