വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു. വടകര മണിയൂർ മുതുവന കടയക്കൂടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ തെങ്ങ് വീണു പൊട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.

LEAVE A REPLY