പല്ലു തേച്ചാൽ ബ്രഷ് എവിടെ സൂക്ഷിക്കണം?

ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കരുത്. കാരണം പലതരം മാലിന്യം അതിൽ കയറിക്കൂടുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
ബ്രഷ് ചെയ്തശേഷം കഴുകി, അങ്ങനെത്തന്നെ അടച്ചുവെക്കാറാണ് നമ്മളിൽ പലരും ശീലമാക്കുന്നത്. എന്നാൽ പല്ലുതേച്ച ശേഷം ബ്രഷ് അടച്ചുവെക്കരുതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പല്ലുതേച്ച ശേഷം കഴുകിയ ബ്രഷുകൾ നിർബന്ധമായും അത് ഉണക്കിയിരിക്കണം. ഇല്ലങ്കിൽ , വായുസഞ്ചാരമുള്ള ഇടത്തുതന്നെ സൂക്ഷിക്കണം. ബ്രഷുകൾ നനവോടെ അടച്ചു സൂക്ഷിച്ചാൽ ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം കൂടുതലെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.