കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ചില നഡ്സുകള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനം. വാല്‍നട്ട്, പിസ്ത, നിലക്കടല, ഹേസല്‍നട്ട് എന്നീ നട്സുകള്‍ കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സാധിക്കും. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വാല്‍നട്ടില്‍ അടങ്ങിയിട്ടുള്ള എല്ലഗിറ്റാനിന്, പോളിഫെനോള്‍ എന്നീ ഘടകങ്ങള്‍ കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് യുകോണ്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. 40-നും 65-നും ഇടയില്‍ പ്രായമുള്ള 39 രോഗികളിലാണ് പഠനം നടത്തിയത്. നിലക്കടല ഉപയോഗിക്കുന്നത് അര്‍ബുദ സാധ്യത 58 ശതമാനം കുറയ്ക്കുന്നതായും പഠനങ്ങള്‍ പുറത്തുവന്നിരുന്നു. തായ്വാനിലെ സ്ത്രീകളില്‍ കുടലിലെ അര്‍ബുദ സാധ്യതയെക്കുറിച്ച് നേഴ്സസ് ഹെല്‍ത്തി സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഹേസല്‍നട്ട് അല്ലെങ്കില്‍ ഒറിഗോണ്‍ ഹാസല്‍നട്ട്, ടര്‍ക്കിഷ് ഹാസല്‍നട്ട് എന്നിവയ്ക്ക് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനാകും. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിടോക്സിന്, ഫിനോളിക് ഘടകങ്ങള്‍ അര്‍ബുധ സാധ്യത കുറയ്ക്കുമെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.






















