പയർ, പരിപ്പ് മുതലായവ പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കേണ്ടതുണ്ടോ?

പയർ, പരിപ്പ് മുതലായവ പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കേണ്ടതുണ്ടോ?
സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവി‌മാണ് പയറുവർ​ഗം. പരിപ്പും പയറുമൊക്കെ വെള്ളത്തിൽ കുതിർക്കാനുള്ള മടി കാരണം അവ കഴുകി നേരെ കുക്കറിലിട്ട് വേവിച്ചെടുക്കുന്നവർ ഇപ്പോൾ ധാരാളമുണ്ട്. എന്നാൽ സമയലാഭത്തിന് വേണ്ടി ചെയ്യുന്ന ഈ രീതി നിങ്ങളുടെ ഭക്ഷണത്തിന്റെ പോഷകമൂല്യം കുറയ്ക്കുന്നതായി വിദക്തർ പറയുന്നു. ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. പയറുവർ​ഗത്തിൽ പെട്ട പരിപ്പോ പയറെ കടലയോ ദിവസവും ഡയറ്റിൽ ചേർക്കേണ്ടത് പ്രധാനമാണ് എന്നാണ് പറയുന്നത്. ഇത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും തുടങ്ങി നിരവധി ആരോ​ഗ്യ​​ഗുണങ്ങൾ ഉള്ളതായും വിദക്തർ സൂചിപ്പിക്കുന്നു. പരിപ്പും പയറും പാകം ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കുതിർത്തുവെയ്ക്കേണ്ടത് നിർബന്ധമാണെന്ന് പോഷകാഹാര വിദക്തർ നിർദേശിക്കുന്നു. ഇത് ഇവയിൽ അടങ്ങിയ സിസ്റ്റിക് ആസിഡ് നീക്കം ചെയ്യാനും. അത് വഴി ആമാശയത്തിൽ അടങ്ങിയ പ്രോട്ടീൻ പൂർണമായും ആ​ഗിരണം ചെയ്യാനും സഹായിക്കും. കൂടാതെ, പയറു കുതിർത്തു വെച്ച വെള്ളം കളയേണ്ടതില്ലെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും പറയുന്നു. എന്നാൽ മാലിന്യങ്ങളും പൊടിയും നീക്കം ചെയ്യുന്നതിന് ഇവ കുതിർക്കുന്നതിന് മുൻപ് വൃത്തിയായി കഴുകാനും മറക്കരുതെന്ന് വിദക്തർ നിർദേശിക്കുന്നുണ്ട്.