ഭാര്യ ക്രൂരമായി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ട് യുവാവ് ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാര്യയുടെ പീഡനത്തില്‍ മനം മടുത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ച യുവാവ് തൂങ്ങി മരിച്ചു. തിരുവല്ലം സ്വദേശി ഹരിശ്രീ (31) ആണ് ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു മുന്നിലാണ് ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ തന്നെ ഉപദ്രവിച്ചെന്നും പിന്നീട് പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കി പീഡിപ്പിക്കുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ ഹരിശ്രീ പറയുന്നുണ്ട്. മര്‍ദ്ദന ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന ഹരിയുടെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഭാര്യ, ഭാര്യയുടെ പിതാവ്, സഹോദരി എന്നിവര്‍ക്കെതിരെയായിരുന്നു വിഡിയോയിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷം മുന്‍പാണ് ഹരിയുടെ വിവാഹം നടന്നത്. വിവാഹശേഷം രണ്ട് മാസം സ്വന്തം വീട്ടില്‍ താമസിച്ച ഇരുവരും പിന്നീട് ഭാര്യവീട്ടിലേക്ക് മാറുകയായിരുന്നു.

LEAVE A REPLY