പബ്ജി ഗെയിം സ്വസ്ഥമായി കളിക്കണം, നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചു

യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് പബ്ജി കളിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഭാര്യ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഹോദരങ്ങളാണ് യുവാവിന് പബ്ജി ഗെയിം പരിചയപ്പെടുത്തിയത്. വൈകാതെ തന്നെ യുവാവ് ഇതിന് അടിമയായി മാറുകയായിരുന്നു. ഇതോടെ വീട്ടില്‍ വഴക്കിടലും പിണക്കങ്ങളും തര്‍ക്കങ്ങളും പതിവായി.

രാത്രി മുഴുവന്‍ തുടര്‍ച്ചയായി ഗെയിം കളിക്കുന്നതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് പ്രധാന കാരണമെന്ന് യുവതി പറയുന്നു. രാത്രി മുഴുവന്‍ കളിച്ചതുകൊണ്ടുതന്നെ രാവിലെ കൃത്യസമയത്ത് ഉണരാറില്ല. ഇത് ജോലിയെയും ബിസിനസിനെയുമെല്ലാം ബാധിച്ചു. നിരന്തരം ഗെയിം കളിക്കുന്നതിനെ ചൊല്ലി ഭാര്യ വഴക്കിടുമ്പോള്‍ ഉത്തരവാദിത്വമില്ലാത്തവള്‍ എന്ന് വിളിച്ചു അയാള്‍ വഴക്കിടുമായിരുന്നു. ‘ഭര്‍ത്താവ് ഞങ്ങളെ വിട്ടുപോയിട്ട് ഒരുമാസമായി. ഇതെല്ലാം അനുഭവിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല. പബ്ജി യ്ക്ക് അടിമയായി തീരുന്നതിന് മുന്‍പ് ഇത്രയേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നാലുവര്‍ഷം മുന്‍പ് ഗെയിം കളിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങളാകെ മാറിയത്’ – ഫേസ്ബുക്കില്‍ ഭാര്യ കുറിച്ചു.

LEAVE A REPLY