
ചർമസംരക്ഷണത്തിൽ പ്രധാനമാണ് മുഖം കഴുകുന്നത്. മുഖത്ത് വെള്ളമൊഴിച്ചു കഴുകുന്ന ശീലം മുഖ ചർമത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തർ. ചൂടുവെള്ളം ഉപയോഗിക്കുന്നത് മുതൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് പോലുള്ള ചെറിയ പിഴവുകൾ പോലും ചർമത്തിൽ വരൾച്ച, പൊട്ടൽ, പ്രകോപനം എന്നിവയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അതിനാൽ മുഖം കഴുകുബോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറച്ച് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. മുഖത്ത് സ്പർശിക്കുമ്പോൾ കൈകൾ വൃത്തിയാക്കുകയാണ് അതിൽ പ്രധാനം. പലരുടെയും കൈകളിൽ ബാക്ടീരിയ, അഴുക്ക്, എണ്ണ എന്നിവ ഒളിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്. ഇതിനാൽ മുഖം കഴുകുന്നതിന് തൊട്ട് മുൻപ് കൈകൾ വൃത്തിയാക്കിരിക്കണം. ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ ഏകദേശം 4.7 മുതൽ 5.75 വരെയാണ്. അതിനാൽ ചർമത്തിൻറെ തരം അനുസരിച്ച് ക്ലെൻസർ തിരഞ്ഞടുക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ചർമം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായി മുഖം കഴുകുന്നത് ചർമത്തിലെ പ്രകൃതിദത്ത എണ്ണ ഇല്ലാതാകാനും ഇത് വരൾച്ച, മുഖക്കുരു എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. കൂടാതെ മുഖം കഴുകുബോൾ ചൂട് വെള്ളം ഒഴുവാക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















