അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി അവസാനിപ്പിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി

ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ എന്നുള്ളത് പിന്‍വലിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. നാളെ മുതല്‍ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കില്ല. പഴയ 500-1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് ഇനി മുതല്‍ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ.

അസാധു നോട്ടുകള്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം എന്നായിരുന്നുഎന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, നോട്ടു മാറ്റാനുളള സമയപരിധി അസാനിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിക്കുകയായിരുന്നു. അതേസമയം, അവശ്യ സേവനങ്ങള്‍ക്ക് പഴയനോട്ടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.

LEAVE A REPLY